സ്‌റ്റേഷനില്‍ വനിത പോലീസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷനുള്ളില്‍ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാട് സ്വദേശി കെ.പി. സജിനി (37) ആണ് മരിച്ചത്. വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ പാറാവ് ഡ്യൂട്ടിയെടുത്ത ശേഷമായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെയാണ് കണ്ടത് മൃതദേഹം കണ്ടെത്തിയത്.

പാറാവുജോലിക്കു ശേഷം വിശ്രമിക്കാൻ പോയ സജിനിയെ ആറര മണിയോടെ സഹപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മേപ്പാടി റിപ്പൺ സ്വദേശിയായ സജിനി രണ്ടു വർഷം മുമ്പാണ് സർവിസിൽ പ്രവേശിച്ചത്.