സന്നിധാനത്തുനിന്ന് അഭിലാഷിന്‍റെ തിരോധാനത്തില്‍ തുമ്പൊന്നുമില്ലാതെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു

missing-abhilash-sabarimala-2yearപത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്ന് കാണാതായ ദേവസ്വം മരാമത്ത് ജീവനക്കാരൻ അഭിലാഷിനെ കണ്ടെത്താൻ ഉള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസിന് തുന്പുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. 2010 മെയ് 22ന് ശബരിമലയിൽ നിന്നും കാണാതായ അഭിലാഷിനെപ്പറ്റി ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചു.പക്ഷെ ഒരു തുന്പും ലഭിച്ചില്ല. അന്വേഷണത്തിന്റ ഭാഗമായി ശബരിമലയിലെ 16 സെപ്റ്റിക് ടാങ്കുകൾ തുറന്നു പരിശോധിച്ചു.. വനത്തിലും കാനനപാതയിലും പരിശോധന നടത്തി. ഇടയ്ക് വനത്തിൽ കണ്ട അസ്ഥികൂടം ഡി.എൻ.എ ടെസ്റ്റ് നടത്തി. എന്നിട്ടും അഭിലാഷിനെപ്പറ്റി വിവരമില്ല

മെയ് 22ന് അഭിലാഷ് വീട്ടിലേക്ക് പോയി എന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. പക്ഷെ അയാൾ വീട്ടിലെത്തിയില്ല മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ അഭിലാഷ് ശബരിമല വിട്ടതായി തെളിവില്ല.

അഭിലാഷിന്റെ ബന്ധുക്കൾ നടത്തിയ സമാന്തര അന്വേഷണത്തിൽഓഫ് സീസണിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് മനസ്സിലായി. ഒളികാമറയും റെക്കാർഡറുമൊക്കെ
വെച്ചായിരുന്നു അന്വേഷണം. അഭിലാഷിനെകാണാതാകുന്നതിന് തലേന്ന് സന്നിധാനത്ത് മദ്യപാന സദസ്സ് ഉണ്ടായിരുന്നു. മാംസം പാകം ചെയ്ത് ദക്ഷിക്കുകയും ചെയ്തു.മദ്യപാന കമ്പനിടെ മറ്റൊരു ജീവനക്കാരൻ തിരുവനന്തപുരം സ്വദേശിയായ യുവാവുമായി അഭിലാഷ് ഏറ്റുമുട്ടി.ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ അടുപ്പക്കാരനായിരുന്നു ഈ യു വാവ് .

സംഘട്ടനത്തിന് ശേഷം അഭിലാഷിനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ കഴിച്ചിട്ടതാണോ എന്ന സംശയമാണ് വീട്ടുകാർ ഇതുസംബന്ധിച്ച് തെളിവുകൾ പോലീസിന് കൈമാറിയെങ്കിലും അത് പോലീസ് അന്വേഷിച്ചില്ലന്ന് വീട്ടുകാർ പറയുന്നു.ദേവസ്വം ബോർഡിലെ ഒരു ഉന്നതന്റെ പിടിപാടു മൂലമാണ് പോലീസ് അന്വേഷണം വഴിതെറ്റിയെന്നാണ് വീട്ടുകാരുടെ പക്ഷം.നാരങ്ങാനം കണ്ണാട്ടുതറയിൽ രവീന്ദ്രന്റെ മകനാണ് അഭിലാഷ്.ഹൈക്കോടതിയിൽ വീണ്ടുമൊരു ഹേബിയസ് കോർപ്പസ് ഹർജി നൽകാൻ ഒരുങ്ങുകയാണ് രവീന്ദ്രൻ.