അച്ഛനൊപ്പം ഇന്ദ്രജിത്തിന്റെ മകളും സിനിമയിലേക്ക്

മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക് ചുവടു വയ്ക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന്റെ മകള്‍ നക്ഷത്രയാണ് പുതിയ താരം. അച്ഛന്‍ തന്നെ നായകനായ ടിയാന്‍ എന്ന  ചിത്രത്തില്‍ ബാലതാരമായിട്ടാണ് നക്ഷത്ര അഭിനയിക്കുന്നത്. ഇന്ദ്രന്‍ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകളായിട്ടാണ് നക്ഷത്രയെത്തുന്നത്. ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ഇളയമകൾ നക്ഷത്ര ടിയാൻ-ലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ്. ഞാൻ അവതരിപ്പിക്കുന്ന പട്ടാഭിരാമൻറെ മകൾ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്. ഒരു നടൻ എന്ന നിലയ്‌ക്ക്, ഈ പുതിയ അനുഭവം എനിക്കും മകൾക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും എന്റെ നന്ദി.

ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തിൽ ഓർക്കുന്നു!
ശേഷം സ്‌ക്രീനിൽ

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാന്‍. നവാഗതനായ ജിഎന്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. മുരളി ഗോപി, പത്മപ്രിയ, ഷൈന്‍ ടോം, അനന്യ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

[fb_pe url=”https://www.facebook.com/IndrajithSukumaran/photos/a.160953380624270.49039.160628273990114/1521009161285345/?type=3&theater” bottom=”30″]