ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: സീറോമലബാര്‍ കത്തീഡ്രല്‍ ഇടവകമാദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാളിന് ജൂലൈ 2, ഞായറാഴ്ച കൊടിയേറുന്നു. ജൂണ്‍ 30, വെള്ളിയാഴ്ച വൈകിട്ട് 7 ന് റവ. ഫാ. ജോര്‍ജ് മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും നൊവേനയും നടത്തപ്പെടും. ജൂലൈ 1, ശനിയാഴ്ച രാവിലെ 8:30 ന് മലങ്കര ക്രമത്തിലുള്ള വി. കുര്‍ബാനയില്‍ ഫാ. ബാബു മഠത്തിപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും.
ജൂലൈ 2, ഞായറാഴ്ച രാവിലെ 8 ന് വി.കുര്‍ബാനയും നൊവേനയും. 11 മണിക്ക് രൂപതാ സഹായമെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും അതിനുശേഷം 12:30 ന് തിരുനാളിനുള്ള കൊടികയറ്റവും നടത്തപ്പെടും. വൈകിട്ട് 5 ന് നോര്‍ത്ബ്റൂക് പള്ളിയിലും 5:30 ന് കത്തീഡ്രലിലും വി. കുര്‍ബാന.
ജൂലൈ 3, 4, 5, 6 തീയതികളില്‍ പതിവുപോലെ രാവിലെ 8:30 ന് വി. കുര്‍ബാന. ഈ ദിവസങ്ങളില്‍ വൈകിട്ട് 7:30 ന് വി. കുര്‍ബാനയും നൊവേനയും.
ജൂലൈ 7, വെള്ളിയാഴ്ച രാവിലെ 8:30 ന് വി. കുര്‍ബാന. വൈകിട്ട് 5 മണിക്ക് മാര്‍. ജോയ് ആലപ്പാട്ട് പിതാവിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസകുര്‍ബാന ഉണ്ടായിരിക്കും. 7:15 ന് ഇടവകയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന സീറോമലബാര്‍ നൈറ്റ് അരങ്ങേറും.
ജൂലൈ 8, ശനിയാഴ്ച രാവിലെ 8:30 ന് വി. കുര്‍ബാന. വൈകിട്ട് 5:30 ന് ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാന മാര്‍. ജോയ് ആലപ്പാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. ഫാ. ഫവാസ് എലിയാ കാകോ വചന സന്ദേശം നല്‍കും. അതിനുശേഷം ഇടവകയിലെ സെന്റ് ജോണ്‍സ് വാര്‍ഡ് ഒരുക്കുന്ന അതിമനോഹരമായ പ്രസിദേന്തി നൈറ്റ് (നൂപുര ധ്വനി) അരങ്ങേറും.
ജൂലൈ 9, ഞായറാഴ്ച രാവിലെ 9 ന് വി. കുര്‍ബാന. വൈകിട്ട് 5:30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് രൂപതാ മെത്രാന് മാര്‍. ജേക്കബ് അങ്ങാടിയത്തും ഫാ. ബോബ് ഹെയ്ന്സും കാര്‍മികത്വം വഹിക്കും. വെ. റവ. ഫാ. തോമസ് മുളവനാല്‍ തിരുനാള്‍ സന്ദേശം നല്‍കും.
6:45 ന് കത്തീഡ്രലിന്റെ ദശാബ്ദ്ധി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയും തുടര്‍ന്നുള്ള ആഘോഷമായ തിരുനാള്‍ പ്രദിക്ഷണത്തിനുശേഷം സ്നേഹവിരുന്നും നയനാനന്ദകരമായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉണ്ടായിരിക്കും.
ജൂലൈ 10, തിങ്കളാഴ്ച രാവിലെ 8 :30 ന് വി. കുര്‍ബാന. വൈകിട്ട് 7 ന് പരേതാത്മാക്കള്‍ക്കായുള്ള പ്രത്യേക കുര്‍ബാന നടത്തപ്പെടും. ഇടവകയിലെ സെന്റ് ജോണ്‍സ് വാര്‍ഡ് ഏറ്റെടുത്തു നടത്തുന്ന ഈ തിരുനാളിന്റെ എല്ലാ തിരുക്കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരുവാനായി ഇടവക വികാരി റവ. ഡോ. അഗസ്റ്റിന് പാലക്കാപറമ്പിലും അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫും ഏവരെയും സ്വാഗതം ചെയ്യുന്നു.