മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹിമിന്റെ മുംബൈയിലെ സ്വത്ത് ലേലം ചെയ്യാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രലയം. ഹോട്ടല്‍ റൗനാഖ് അര്‍ഫോസ് ഉള്‍പ്പെടെ അഞ്ച് വസ്തുക്കള്‍ ലോലം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.
സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്റ്റ് പ്രകാരമാണ് വസ്തുക്കള്‍ ലേലം ചെയ്യുന്നത്. നവംബര്‍ 14നാണ് ലേലം. 5.54 കോടി രൂപയാണ് ലോലത്തിന്റെ അടിസ്ഥാന തുക. മുഹമ്മദലി റോഡിലെ ഷബ്നം ഗസ്റ്റ് ഹൗസ്, പേള്‍ ഹാര്‍ബര്‍ ബില്‍ഡിങ് എന്നിവയാണ് ലേലം ചെയ്യുന്നത്.