നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയുടെ റിലീസ് ഡേറ്റ് നിശ്ചയിച്ചു. ഡിസംബര്‍ ഒന്നിന് റിച്ചി തിയേറ്ററുകളിലെത്തും. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി നിവിന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്നതാണ് മറ്റൊരു വലിയ പ്രത്യേകത.
രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉല്‍ടവറാ കണ്ടെന്‍തെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി. നടരാജന് സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം തമിഴിലും റിലീസ് ആയിരുന്നു. പിന്നീടെത്തിയ പ്രേമവും തമിഴ്നാട്ടില്‍ വന്‍ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.