Home Cover story വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ചു
നോയിഡ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. സെയിൽസ് ടാക്സ് വകുപ്പിലെ അഖിലേഷ് പ്രധാൻ എന്ന കോണ്‍സ്റ്റബിളാണ് ഏഴു വയസുകാരിയെ പീഡിപ്പിച്ചത്. ഗൗതം ബുദ്ധനഗർ ജില്ലയിലെ സുർജാപൂരിൽനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ഗ്രേറ്റർ നോയിഡയിലെ തന്റെ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന ബാലികയെ വീട്ടിലേക്കു വിളിച്ചു കയറ്റിയാണ് ഇയാൾ പീഡിപ്പിച്ചത്. സംഭവസമയത്ത് അഖിലേഷ് മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു. ബാലിക ബഹമുണ്ടാക്കിയതോടെ നാട്ടുകാർ ചേർന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ അഖിലേഷ് കടന്നുകളഞ്ഞു.
പരാതി ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് നടപടിയെടുത്തതുമില്ല. വ്യാഴാഴ്ച രാവിലെ ഇയാൾ വീണ്ടും തിരിച്ചെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.