നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇന്ന് സത്യവാങ്മൂലം നല്‍കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പൊലീസ് ഇന്ന് സത്യവാങ്മൂലം നല്‍കും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റു സിസി ടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നല്‍കും. രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയില്‍, വിചാരണ കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പൊലീസിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം രേഖകളും തെളിവുകളും ദിലീപിന് കൈപ്പറ്റാനാകും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും.