ഇൻഡ്യാക്കാരെ ഗോമൂത്രം കുടിപ്പിക്കാനൊരുങ്ങി യോഗി ആദിത്യ നാഥ്

പശുവിനേയും പശുമൂത്രത്തേയും ചാണകത്തെയും വിട്ടൊരുകളിക്ക് യോഗി സര്‍ക്കാറില്ല.

പശുവിന്റെ മൂത്രത്തില്‍നിന്ന് മരുന്നുകള്‍ നിര്‍മിച്ച്‌ വ്യാപകമായി വിറ്റഴിക്കാനാണ് യോഗി സര്‍ക്കാര്‍ പുതുതായി ലക്ഷ്യമിടുന്നത്.

ആഗോള വിപണി തന്നെയാണ് ലക്ഷ്യം വെക്കുന്നത്..

ആധുനിക ശാസ്ത്രത്തിനുപോലും ചികിത്സിക്കാന്‍ പരിമിതിയുള്ള രോഗങ്ങള്‍ക്ക് പശുവിന്റെ മൂത്രം ഉപയോഗിച്ച്‌ ‘സിമ്ബിളായി’ മരുന്നുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

സംസ്ഥാന ആയുര്‍വേദ വകുപ്പിനാണ് ഇതിനുള്ള ചുമതല. വകുപ്പ് മേധാവി ആര്‍ആര്‍ ചൗധരിയാണ് മരുന്നുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കരള്‍ രോഗം, സന്ധിവേദന, പ്രതിരോധശേഷി എന്നിവയ്ക്കുവേണ്ടിയാണ് പ്രധാനമായും മരുന്ന് നിര്‍മിക്കുന്നത്.

ലഖ്നൗലിവും പില്ഭിത്തലുമുള്ള രണ്ട് ഫാര്‍മസികളാണ് നിലവില്‍ മരുന്നുകള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പശുവിന്റെ മൂത്രവും പാലും നെയ്യുമാണ് പ്രധാനമായും പഠനങ്ങള്‍ക്ക് വിധേയമാക്കുന്നത്. എട്ട് മരുന്നോളം നിര്‍മിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നു.

ചാണകത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

നേരത്തെ പശുമൂത്രമുപയോഗിച്ച്‌ തറ വൃത്തിയാക്കുന്ന ലോഷന്‍ നിര്‍മിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ആയിരം ഗോശാല തുടങ്ങാനും പദ്ധതിയുണ്ട്.

പശുവില്‍നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളേക്കുറിച്ച്‌ പഠിക്കാനായി ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തലവനായ സമിതി രൂപീകരിച്ച്‌ ഇതില്‍ ആര്‍എസ്‌എസുകാരേയും വിശ്വഹിന്ദു പ്രവര്‍ത്തകരേയും അംഗമാക്കിയിരുന്നു.

ഇങ്ങനെ മറ്റെല്ലാം മാറ്റിവെച്ച് പശുവും മൂത്രവും ചാണകവുമായി ബന്ധപ്പെട്ട സാധ്യമായ എല്ലാ പഠനവും നിര്‍ലോഭം തുടരാനാണ് യോഗി സര്‍ക്കാറിന്റെ തീരുമാനം.

ജയ് ഗോ മാതാ…