മെഗാ സ്റ്റാര്‍ ചിരഞ്ജീവി നായകനാവുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ അമിതാഭ് ബച്ചനെത്തുന്നു. ആത്മീയ ആചാര്യന്റെ വേഷമാണ് അമിതാഭ് ബച്ചന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വെള്ള താടിയും നീണ്ട മുടിയുമെല്ലാമായി വ്യത്യസ്ത ഗെറ്റപ്പിലാണ് അമിതാഭ് ബച്ചനെത്തുന്നത്. ചിരഞ്ജീവിയുടെ ഗുരുവായാണ് അമിതാഭ് ബച്ചന് ചിത്രത്തിലെത്തുന്നത്. ചിത്രീകരണ വേളയിലെ ചില ചിത്രങ്ങളും അമിതാഭ് ബച്ചന് ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ആദ്യ സ്വാതന്ത്ര്യ സമര നായകനെ കുറിച്ചുള്ള കഥയാണിത് . ബ്രിട്ടീഷ് രാജിന്റെ നിസ്സംഗതയ്ക്ക് എതിരെ വിപ്ലവം നയിച്ച യോദ്ധാവ് ”രേണാതി സുര്യുഡു” വിന്റെ കഥ
ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സായെ റാ നരസിംഹ റെഡ്ഢി. ചിരഞ്ജീവിയുടെ ജന്മദിനത്തില് ആരാധകര്‍ക്കുള്ള സമ്മാനമായി പുറത്ത് വിട്ടമോഷന് പോസ്റ്റര്‍ ഇതിനോടകം തന്നെ വന്‍ അഭിപ്രായങ്ങള്‍ നേടി കഴിഞ്ഞു. ”സായെ റാ നരസിംഹ റെഡ്ഢി” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചിരഞ്ജീവിയുടെ 151-മത്തെ സിനിമയാണ്.
ജഗപതി ബാബു , കിച്ചാ സുദീപ് , നയന്‍താര , വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അണി നിരക്കുന്നു . എ . ആര് . റഹ്മാന് സംഗീതം നല്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മനാണ് . രാം ചരണ്‍ തേജ യുടെ കൊണിഡെല പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ സംവിധായകന് സുരേന്ദര്‍ റെഡ്ഢിയാണ് .