സന്തോഷ് ട്രോഫി ഫുട്ബോളില്‍ ആറാം കിരീടത്തിനായി കേരളം മുന്നേറുകയാണ്. 19 ാം മിനിട്ടില്‍ എം എസ് ജിതിന് കേരളം കാത്തിരുന്ന ആദ്യ ഗോള്‍ സ്വന്തമാക്കി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കരുത്തരായ ബംഗാളിനെ വിറപ്പിക്കുന്ന പോരാട്ടമാണ് കേരളം പുറത്തെടുക്കുന്നത്.
മുപ്പത്തിമൂന്നാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിക്കാനാണ് രാഹുല്‍ വി.രാജും സംഘവും ഇന്നിറങ്ങിയത്. 71 സന്തോഷ് ട്രോഫി കിരീടങ്ങളില്‍ കേരളത്തിന് കിരീടം സ്വന്തമാക്കാനായത് 5 തവണ മാത്രമാണ്.