സമദൂരമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായരുടെ നിലപാട് പ്രഖ്യാപനം.
എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റായി ആറു പതിറ്റാണ്ട് പിന്നിട്ട ആര്.ബാലകൃഷ്ണപിള്ളയെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ ആവശ്യപ്പെടുന്ന പല കാര്യങ്ങളും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരനാണ് ചെയ്തു തന്നതെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി.
യുഡിഎഫ് സര്‍ക്കാരിന്റെ അതേ സമീപനം തന്നെയാണ് എന്‍എസ്എസിനോടു എല്‍ഡിഎഫ് സര്‍ക്കാരിനും. മുന്നോക്ക സമുദായത്തിലെ പിന്നോക്കകാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ ബിജെപിയെക്കുറിച്ചോ കേന്ദ്രസര്‍ക്കാരിനെക്കുറിച്ചോ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ഒന്നും പറഞ്ഞതുമില്ല.