വര്‍ക്കല : നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരുതി പ്രാലേയഗിരി മോഹന്ലാന്റില് സുബിന്റെ ഭാര്യ ഗായത്രി മോഹനാണ് (21) മരിച്ചത്. മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം.
മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സുബിന് വിദേശത്താണ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാനസിക പീഡനത്തിന് കേസെടുത്തതായി അയിരൂര്‍ പൊലീസ് അറിയിച്ചു. കരവാരം തോട്ടയ്ക്കാട് ആണ്ടികോണം ഗായത്രി ഭവനില്‍ മോഹന്റെയും കോമളത്തിന്റെയും മകളാണ്.