കൊച്ചി: മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍ ഇറങ്ങിയ ക്രൈം ത്രില്ലര്‍ ദൃശ്യം. ഇപ്പോഴിതാ ലോക്ക്ഡൗണിന് ശേഷം ദൃശ്യം 2 വരുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഈ വിവരം അറിയിച്ചത്. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുക.
പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് സൂചന. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രം എടുക്കുക.
2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ദൃശ്യം പുലിമുരുകന് മുമ്പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു . ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു.