ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആയിരം കിടക്കകളും 250 ഐസിയു ബെഡുകളും ഉള്ള പുതിയ കൊവിഡ് ആശുപത്രി സ്ഥാപിക്കുമെന്ന് അമിത് ഷാ. ആശുപത്രിയുടെ പ്രവര്‍ത്തനം പത്തുദിവസത്തിനകം തുടങ്ങുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. കരസേനയ്ക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.
ഡിആര്‍ഡിഓ, ടാറ്റാ ട്രസ്റ്റാണ് സ്ഥാപനം പണിയുക. ഡല്‍ഹിയില്‍ ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നലെ തള്ളിയിരുന്നു. നിലവില്‍ ഏഴായിരം കിടക്കകള്‍ ഒഴിവുണ്ടെന്നും ആറായിരം രോഗികള്‍ മാത്രമാണ് ആശുപത്രിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓക്സിജന്‍ സഹായത്തിന് സംവിധാനം ഒരുക്കുമെന്നും കെജ്രിവാള് അറിയിച്ചു. എല്ലാവര്ക്കും പരിശോധനക്കുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം.