കോട്ടയം: യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴലനാടന്‍.
മാത്യു കുഴലനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു കോണ്ഗ്രസുകാരന് എന്ന നിലയില്‍, ഒരു യുഡിഎഫ് കാരന് എന്ന നിലയില്‍ അഭിമാനം തോന്നുന്നു..
ശരിയായ തീരുമാനം എടുത്ത നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍..
അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. എന്നു പറഞ്ഞതുപോലെ ‘ക്ഷമ’ അത് അധികമാകുന്നത് ദൗര്‍ബല്യം തന്നെയാണ്. ഒരാളും കോണ്‍ഗ്രസിനെയോ യുഡിഎഫ് നേതൃത്വത്തെയോ തെറ്റ് പറയില്ല. കാരണം മുന്നണി മര്യാദയുടെയും രാഷ്ട്രീയ മര്യാദയുടെയും എല്ലാ സീമകള്‍ക്കും അപ്പുറം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വ്യക്തമായ തീരുമാനങ്ങള്‍ ആണ്, നിലപാടുകളാണ്. അങ്ങനെയുള്ള നേതൃത്വത്തെ ആണ് ജനം ഇഷ്ടപ്പെടുക.
രാജ്യസഭാ സീറ്റ് അടക്കം നല്കിയപ്പോള് ഞാനടക്കമുള്ള പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് പോലും എതിര്‍ക്കില്ല എന്നുമാത്രമല്ല ഞങ്ങള്‍ അഭിമാനത്തോടെ ഏറ്റെടുക്കും.
ജോസ് കെ മാണി എന്ന നേതാവിനോട് പണ്ട് കാരണവന്മാര് പറഞ്ഞ ഒന്നേ പറയാനുള്ളൂ
‘ വിനാശകാലേ വിപരീത ബുദ്ധി..
കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോണ്‍ഗ്രസ്, ചുക്കില്ലാത്ത കഷായം പോലെയാണ്.
ഇഞ്ചി ഉണങ്ങി ചുക്ക് ആകാന്‍ നന്നായി വെയില് കൊള്ളണം വെള്ളം പറ്റണം.. അതിനുള്ള ക്ഷമ കാണിക്കാമായിരുന്നു..
ആശംസകള്‍..