മുംബൈ: മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗര്‍ യൂണിറ്റി അപാര്‍ട്മെന്റിലെ താമസക്കാരനായ വാസുദേവന്‍ (72) ആണ് മരിച്ചത്. കൊല്ലം കടക്കല്‍ സ്വദേശിയാണ്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച മരിച്ച മലയാളികളുടെ എണ്ണം 35 ആയി ഉയര്‍ന്നു.