ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹല്‍ദ്വാനി നിയമസഭാമണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍ വച്ചാണ് ഇന്ദിരാ ഹൃദയേഷിന് ഹൃദയാഘാതമുണ്ടായതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് ദേവേന്ദര്‍ യാദവ് അറിയിച്ചു.