അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ഒരു ഡോളര്‍ മാത്രം ശമ്പളമായി മതിയെന്ന് വ്യക്തമാക്കി. ഇതൊടൊപ്പം തനിക്ക് അവധി യൊന്നും വേണ്ടെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം നാല് ലക്ഷം ഡോളറാണ്.
താന്‍ ജനങ്ങളുടെ താല്പര്യങ്ങള്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. അതിനായുള്ള തിരക്കിലാണ് ഞാന്‍. അതിനായി എനിക്ക് ശമ്പളവും അവധിയും ആവശ്യമില്ല. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് പറഞ്ഞു.