കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

Several killed by car bomb in Kabul's diplomatic quarter

Men move an injured man to a hospital after the blast in Kabul, Afghanistan

കാബൂള്‍: അഫ്‍ഗാനിസ്ഥാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ വിദേശ എംബസികള്‍ക്ക് സമീപം സ്ഫോടനം.ജര്‍മ്മന്‍ എംബസിക്ക് സമീപത്ത് വെച്ച് ഒരു കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് റോയിറ്റേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു. നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അഫ്‍ഗാനിസ്ഥാന്‍ പോലീസ് അറിയിച്ചത്.

സ്ഫോടനത്തില്‍ ഇന്ത്യന്‍ എംബസിയുടെ ജനാലച്ചില്ലുകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നാണ് വിവരം. നഗരമധ്യത്തിൽനിന്നു കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ കാരണമെന്താണെന്നു വ്യക്തമായിട്ടില്ല.

അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ കൊട്ടാരവും വിദേശ എംബസികളുടെയും ഓഫിസുകളും ഉൾക്കൊള്ളുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഇതിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.