അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയ മമ്മൂട്ടിയെ അപമാനിച്ച് ഫിലിംഫെയര്‍

Mammootty got Best Actor Male Award for Pathemari @ 63rd Britannia Filmfare Awards South Function

മലയാളത്തിന്‍െറ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അപമാനിച്ച് ഫിലിം ഫെയര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളായ താരത്തിനെ അപമാനിച്ചതില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. മലയാള സിനിമയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ അഭിനേതാവിനെ പുരസ്‌കാര വേദിയില്‍ വെച്ച് അപമാനിക്കുമ്പോള്‍ ആ താരത്തിന്‍െറ മഹത്വം സംഘാടകര്‍ അറിഞ്ഞില്ലെന്ന് വേണം കരുതാന്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളെല്ലാം ഒരുമിക്കുന്ന ചടങ്ങാണ് ഫിലിം ഫെയര്‍ പുരസ്‌കാര വേദി. ദേശ ഭാഷ വ്യത്യാസമില്ലാതെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ഒരുമിക്കുന്ന വേദി. 63ാം ഫിലിം ഫെയര്‍ ആവാര്‍ഡ് ചടങ്ങ് ഹൈദരാബാദില്‍ വെച്ചാണ് നടത്തിയത്. ഈ ചടങ്ങിലാണ് മെഗാസ്റ്റാര്‍ അപമാനിക്കപ്പെട്ടത്.

Mammootty @ 63rd Filmfare Awards South 2016 Photos
Mammootty @ 63rd Filmfare Awards South 2016 Photos

സൗത്ത് ഇന്ത്യയിലെ പ്രമുഖതാരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന പുരസ്‌കാരദാന ചടങ്ങില്‍ വെച്ച് മലയാളത്തിന്റെ അതുല്യ പ്രതിഭ അപമാനിതനായി. 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പത്തേമാരി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയതാണ് മമ്മൂട്ടി. അവാര്‍ഡ് വാങ്ങിക്കാനെത്തിയ താരത്തെയാണ് സംഘാടകര്‍ അപമാനിച്ചത്. കാര്യങ്ങളെല്ലാം വളരെ കൃത്യമായി നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സംഭവിച്ചത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല.

നോമ്പ് കാലമായതിനാല്‍ തന്നെ നേരത്തെ വിടുന്ന തരത്തില്‍ പരിപാടി പ്ലാന്‍ ചെയ്യണമെന്ന് മമ്മൂട്ടി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. നോമ്പ് നോറ്റിരിക്കുന്നതിനാല്‍ തന്നെ നേരത്തെ വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ വിടണമെന്ന മെഗാസ്റ്റാറിന്റെ അപേക്ഷ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്. മമ്മൂട്ടിയുടെ ഊഴമെത്തിയപ്പോഴേക്കും നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു.

Mammootty @ 63rd Filmfare Awards South 2016 Photos
Mammootty @ 63rd Filmfare Awards South 2016 Photos

മമ്മൂട്ടി പുരസ്‌കാരം ഏറ്റു വാങ്ങാന്‍ എത്തിയപ്പോഴേക്കും വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങലെല്ലാം പോയിരുന്നു. പ്രമുഖര്‍ പോയതിനാല്‍ ആരാധകരും സ്ഥലം വിട്ടു. ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതത്രേ.

മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ തിരിച്ചറിയാനും അര്‍ഹിക്കുന്ന രീതിയിലുള്ള ആദരവ് നല്‍കുകയും ചെയ്യാതിരുന്ന ഫിലിം ഫെയര്‍ സംഘാടകര്‍ക്ക് നേരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.