അനുപമയുടെ വീടിന് ഇതിലും നല്ലൊരു പേര് സ്വപ്‌നങ്ങളില്‍ മാത്രം!!

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖറിന്‍റെ നായികയായിരുന്ന അനുപമയ്ക്ക് തെലുങ്കിൽ കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. പ്രേമം തെലുങ്കിലിറങ്ങിപ്പോൾ നാഗചൈതന്യയുടെ നായികയാകാൻ അവസരം ലഭിച്ചതും അനുപമയ്ക്കാണ്. ഇതിനു പിന്നാലെ നിരവധി തെലുങ്ക് ചിത്രങ്ങൾ അനുപമയെ തേടിയെത്തുകയും ചെയ്തു.

anupama-photo

പ്രേമത്തിലൂടെ താരമായ അനുപമയ്ക്ക് സ്വന്തം വീടിനു പേരിടാൻ നേരത്തും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രേമം എന്നു തന്നെയാണ് വീടിനു പേരു നല്കിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ സ്റ്റൈലിൽ പേര് വീടിന്‍റെ പേര് എഴുതിയതിന്‍റെ ചിത്രവും അനുപമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

anupama parameswaran

മലയാളത്തിൽ പ്രേമം പുറത്തിറങ്ങി രണ്ടു വർഷം തികയുന്ന മേയ് 29നു തന്നെയാണ് അനുപമയുടെ പോസ്റ്റ്. സംവിധായകൻ അൽഫോൻസ് പുത്രൻ, നിർമാതാവ് അൻവർ റഷീദ് എന്നിവർക്കു നന്ദിപറഞ്ഞ അനുപമ സഹനടിമാരായ സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവർക്ക് ആശംസകളും നേർന്നു. നായകൻ നിവിൻ പോളിയുടെ പെൺകുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് താനെന്നും അനുപമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.