ലോക പരിസ്ഥിതി ദിനം: മോഹന്‍ലാല്‍ വൃക്ഷത്തൈ നട്ടു

തിരുവനന്തപുരം: ലോക പരിസ്ഥിത ദിനത്തിന്റെ ഭാഗമായി നടന്‍ മോഹന്‍ലാല്‍ രാവിലെ 9.30ന് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ വൃക്ഷത്തൈ നടും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെന്റ് സേവ്യേഴ്‌സ് കേളജ് പി.ടി.എ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മോഹന്‍ലാലിനൊപ്പം സംവിധായകന്‍ ലാല്‍ജോസ്, തിരക്കഥാകൃത്ത് ബെന്നി ബി. നായരമ്പലം, സിനിമാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും വൃക്ഷത്തൈകള്‍ നട്ടു.