യു.എസ് ദേശീയ സ്‌പെല്ലിങ് മത്സരത്തില്‍ മലയാളിക്ക് കിരീടം

പി.പി ചെറിയാന്‍

മെറിലന്റ്: അമേരിക്കയിലെ 90-ാമത് ദേശീയ സ്‌പെല്ലിങ് ബീ മത്സരത്തില്‍ തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് കിരീടം. അനന്യ വിനയ് (12)  ആണ് 40,000 യു.എസ് ഡോളര്‍ സമ്മാനം നേടി മലയാളികളുടെ അഭിമാനമായത്. തന്റെ സ്വപ്നം സത്യമായെന്നും അതിയായ സന്തോഷമുണ്ടെന്നും അനന്യ പ്രതികരിച്ചു. ാമൃീരമശി എന്ന വാക്കിന്റെ സ്‌പെല്ലിങാണ് അനന്യ തെറ്റിക്കാതെ പറഞ്ഞത്. ഫ്രഞ്ച് ഭാഷയില്‍ നിന്നുവന്ന ഈ വാക്ക് പ്രത്യേക ഇനം തുണിയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

വാഷിങ്ടണ്‍ ഗേലോര്‍ഡ് നാഷനല്‍ റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന 12  മണിക്കൂര്‍ നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ രോഹന്‍ രാജീവി (14) നോട്  ഏറ്റുമുട്ടിയാണ് അനന്യ കിരീടമണിഞ്ഞത്. 291 പേര്‍ പങ്കെടുത്ത  മത്സരത്തില്‍  രോഹന്‍ രാജീവുമായി അന്യ  20 റൗണ്ട് മത്സരിച്ചു. യു.എസിലെ 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 വയസിന് താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളില്‍ നിന്നാണ് അവസാന റൗണ്ടിലേക്കു തെരഞ്ഞെടുത്തത്. കാലിഫോര്‍ണിയയിലെ ഫഗ്മാന്‍ എലമെന്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനന്യ.  പിതാവ്: വിനയ് ശ്രീകുമാര്‍, മാതാവ്: ഡോ. അനുപമ.