ലൈംഗികാതിക്രമണത്തിനെതിരേ പരാതി നൽകാനെത്തിയ പെണ്‍കുട്ടി കൾക്ക് നേരെ പോലീസിൻ്റെ ലൈംഗികാതിക്രമം

ലക്‌നൗ:ലൈംഗികാതിക്രമണത്തിനെതിരേ പരാതി നൽകാനെത്തിയ പെണ്‍കുട്ടി കൾക്ക് നേരെ പോലീസിൻ്റെ ലൈംഗികാതിക്രമം
ഉത്തര്‍പ്രദേശിലാണ് സംഭവം. പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയതായിരുന്നു പെൺകുട്ടികൾ . യു.പിയിലെ മെയിന്‍പുരി കര്‍ഹാല്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സഹോദരിമാരോടാണ് പൊലിസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നതായി പരാതിയുയര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ലൈംഗികാതിക്രമണത്തിനെതിരേ പരാതി നല്‍കാനാണ് പെണ്‍കുട്ടികള്‍ സ്റ്റേഷനിലെത്തിയത്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈശ്വരി പ്രസാദ് എന്ന ഉദ്യോഗസ്ഥനാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലിസ് സൂപ്രണ്ട് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും ഇയാള്‍ക്കെതിരേ പോസ്‌കോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഇയാളെ പൊലിസ് അറസ്റ്റു ചെയ്തു.