ബാറുകള്‍ തുറക്കാന്‍ എല്‍.ഡി.എഫ്

തിരുവനന്തപുരം: നിയമതടസ്സമില്ലാത്ത ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനം. ഇന്ന് വൈകുന്നേരത്തോടെ നയം പ്രഖ്യാപിച്ചേക്കും. ടൂ സ്റ്റാര്‍ ബാറുകള്‍ക്ക് ബിയറും വൈനും അനുവദിക്കും.

സര്‍ക്കാരിന്‍രെ പുതിയ മദ്യനയം മന്ത്രിസഭാ യോഗത്തിനു ശേഷം എല്‍ഡിഎഫിന്റെ മദ്യനയം എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ടിപി രാമകൃഷ്ണന്‍ പ്രഖ്യാപിക്കും.

കഴിഞ്ഞ തവണത്തെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചിട്ട, എന്നാല്‍ നിയമപരമായ തടസ്സങ്ങളില്ലാത്ത എല്ലാ ബാറുകളും തുറക്കാനാണ് യോഗം തീരുമാനിച്ചത്.കള്ള് വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കാനാണ് യോഗത്തിന്റെ തീരുമാനം. 3 സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകളിലും കള്ള് വിതരണം ചെയ്യാന്‍ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. ചരിത്രപരമായ തീരുമാനം എന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ഈ തീരുമാനം അംഗീകരിച്ചത്. എല്‍ഡിഎഫിന്റെ യോഗത്തിന്റെ മദ്യനയം ഇന്ന് ചേരുന്ന ക്യാബിനറ്റ് യോഗം അംഗീകരിച്ചാല്‍ വൈകുന്നേരത്തോടെ മദ്യനയം പ്രഖ്യാപിക്കും.