കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ വെടിവെപ്പ്

ഹൈദരാബാദ്:  കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ വെടിവെപ്പ്. തെലുങ്കാന സ്വദേശിയായ മുബീന്‍ അഹമദ്(26)നാണ് വെടിയേറ്റത്.മുബീന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ചയാണ് സംഭവം.  പിജി ചെയ്യാനായി 2015ല്‍ കാലിഫോര്‍ണിയയിലെത്തിയ മുബീന്‍ പഠനത്തോടൊപ്പം അവിടെ ഒരു കടയില്‍ ജോലി നോക്കുകും ചെയ്തിരുന്നു. കടയില്‍ വെച്ചാണ് മുബീന് വെടിയേറ്റത്.