പാകിസ്ഥാൻ ചലിച്ചാൽ ഇനി ഇന്ത്യ അറിയും;ഭൂമിയെ നിരീക്ഷിക്കുന്ന ഉപഗ്രഹവുമായി ഇന്ത്യ എത്തുന്നു

ന്യൂഡല്‍ഹി: പാകിസ്ഥാൻ ചലിച്ചാൽ ഇനി ഇന്ത്യ അറിയും.ഭൂമിയെ നിരീക്ഷിക്കുന്ന ഉപഗ്രഹവുമായി ഇന്ത്യ എത്തുന്നു.രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും വലിയ നേട്ടവുമായി ഐ എസ ആർ ഓ .
ആകാശത്തിലെ കണ്ണുകളെന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന കാര്‍ട്ടോസാറ്റ് സീരിസിലെ കൂറ്റന്‍ ഉപഗ്രഹം ഈ മാസം അവസാനത്തോടെയാണ് ഐ എസ് ആര്‍ ഒ വിക്ഷേപിക്കുകയാണ്.ഭൂമിയെ നിരീക്ഷിക്കുക എന്നതാണ് ഈ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.

രാജ്യസുരക്ഷയുടെ ഭാഗമായി മുന്‍പും ഇത്തരം ഉപഗ്രഹങ്ങള്‍ ഇന്ത്യ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഈ പരമ്പരയിലെ നാലാമത്തെ ഉപഗ്രഹമായി ഇപ്പോള്‍ വിക്ഷേപണത്തിന് തയ്യാറായതില്‍ ആധുനിക സംവിധാനങ്ങള്‍ ഏറെയാണ്.ഭൂമിയിലെ വൈദ്യുതകാന്ത വര്‍ണ്ണഛായയുള്ള പ്രദേശങ്ങളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് പാന്‍ക്രോമാറ്റിക് (പാന്‍) ക്യാമറ ഉപഗ്രഹം വഹിക്കുന്നുണ്ട്. 9.6 കിലോമീറ്റര്‍ സ്‌പേഷ്യല്‍ റെസല്യൂഷനുണ്ട് ഈ പാന്‍ ക്യാമറക്ക്.
കാര്‍ട്ടോസാറ്റ്2 പരമ്പരയിലെ നാലാമത്തെ ഉപഗ്രഹമായ ഇതിന്റെ ഭാരം 550 കിലോയാണ്. പിഎസ്എല്‍വിസി38 റോക്കറ്റിലാണ് വിക്ഷേപിക്കുക. നിര്‍ദ്ദിഷ്ട സ്‌പോട് ഇമേജറിക്ക് സാധിക്കുന്ന വിപുലമായ റിമോര്‍ട്ട് സെണ്‍സിങുള്ള ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്.