ബാറുകള്‍ തുറക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തേ സ്വാഗതം ചെയ്യുന്നു- വെള്ളാപ്പള്ളി

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോകത്ത് ഒരിടത്തും മദ്യനിരോധനം പ്രയോഗികമായിനടപ്പാക്കിയിട്ടില്ല. എല്ലായിടത്തും മദ്യനിരോധനം പരാജയമായിരുന്നു. ബാറുകള്‍ തുറക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തേ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറുകളിലും കള്ള് വിതരണം ചെയ്യാനുള്ള തീരുമാനം ഒരുപാട് തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചത്.