ബ്രിട്ടനില്‍ തൂക്കു നിയമസഭ , തെരേസാ മെയ്ക്ക് കനത്ത തിരിച്ചടി

വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കൂടുതല്‍ രാഷ്ട്രീയ നേട്ടത്തിനായി പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ്ക്ക് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷം പോലും തികയ്ക്കാനാകാതെ കുഴയുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.

326 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ആകെയുള്ള 650 സീറ്റുകളില്‍ 309 സീറ്റുകളില്‍തെരേസാമേയുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഭയില്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും.മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 258 സീറ്റുകളും സ്‌കോട്ടീഷ് നാഷനല്‍ പാര്‍ട്ടിക്ക് 34 ലിബറല്‍ ഡമോക്രാറ്റിനു 12 ഡമോക്രാറ്റിക് യൂണിയനിസ്റ്റിനു 10 സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്.

മറ്റുള്ളവര്‍ക്ക് 11 സീറ്റുകള്‍ ലഭിച്ചു. 2020 വരെ അധാകാരത്തില്‍ തുടരാമെന്നിരിക്കെയാണ് തെരേസാ മെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ സുഗമമായിആരംഭിക്കാന്‍ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന നിലപാട് ആയിരുന്നു മേയുടേത്. ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കല്ലെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.