നെല്ലിക്ക എന്ന ഔഷധ കലവറ, എന്നാല്‍ റെജിക്ക് ലാഭം നല്‍കും കൃഷി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലിക്ക ഉത്പാദിപ്പിക്കുന്ന കര്‍ഷകനാണ് റെജി. അട്ടപാടിയിലെ കൃഷിയിടത്തില്‍ നിന്നും എത്തുന്ന ഈ നെല്ലിക്കയാണ് ഇന്ന് കേരളത്തിലെ ഔഷധ നിര്‍മ്മാണത്തിന് ഏറിയ പങ്കും ഉപയോഗിക്കുന്നത്. ജൈവ കൃഷി രീതിയിലാണ് റെജി ഇവിടെ നെല്ലി കൃഷി ചെയ്യുന്നത് എന്നതും ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ചവനപ്രാവശ്യ നിര്‍മ്മാണത്തിനും ഔഷധ എണ്ണകളുടെ നിര്‍മ്മാണത്തിനുമാണ് നെല്ലിക്ക കൂടുതലായി ഉപയോഗിക്കുന്നത്.
2005ലാണ് റെജി അട്ടപാടിയില്‍ സ്ഥലം വാങ്ങി നെല്ലിക്ക കൃഷി തുടങ്ങിയത്. ഏറെ ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കൃഷി ചെയ്യാന്‍ നെല്ലി തന്നെ തിരഞ്ഞെടുത്തത്. വരണ്ടകാലാവസ്ഥയും ജലദൗര്‍ലഭ്യവുമാണ് അട്ടപാടിയിലെ പ്രശ്നം. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങളെ അതിജീവിക്കുന്ന വിളയായ നെല്ലി കൃഷി ചെയ്തത്. ഇടവിളയായി ഔഷധ സസ്യങ്ങളും റെജിയുടെ തോട്ടത്തിലുണ്ട്. മഴ കുറവായതിനാല്‍ ലഭിക്കുന്ന മഴ പൂര്‍മ്ണമായും പ്രയോജനപ്പെടുത്താന്‍ ശാസ്ത്രീയമായ രീതിയില്‍ മഴക്കുഴികളും ട്രഞ്ചുകളും ഒരുക്കിയ ശേഷമാണ് കൃഷി തുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ കൃഷിയിടത്തിലെത്തുന്ന ഒരു തുളളി വെള്ളം പോലും വെറുതെ പോകുന്നില്ല. ഇത് മരത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്തു.
ഏറെ ഉത്പാദന ശേഷിയുളള ബി.എസ്.അര്‍1, എന്‍.എ7, കാഞ്ചന്‍, കൃഷ്ണ, ചാണക്യ എന്നീ ഇനങ്ങളാണ് ആദ്യം കൃഷി ചെയ്തത്. ഈ ഇനങ്ങളെല്ലാം ഔഷധ നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നവയാണ്. കൃഷ്ണ എന്ന വലിപ്പം കൂടിയ നെല്ലിക്ക ഇനത്തിന്റെ പള്‍പ്പ് വാണിജ്യാ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതാണ്.
നാടന്‍ നെല്ലിയിനങ്ങളുടെ സംരക്ഷകന്‍ കൂടിയാണ് റെജി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഭരിച്ച നെല്ലി തൈകളും റെജിയുടെ തോട്ടത്തില്‍ വിളഞ്ഞ് നില്‍ക്കുന്നുണ്ട്. നാടന്‍ നെല്ലിക്കയില്‍ നാര് കൂടുതലായതിനാല്‍ ഔഷധഗുണം കൂടുതലായതിനാല്‍ ഇവയ്ക്ക് ആവശ്യക്കാരും കൂടുതലാണ്.
റെജിയുടെ ഔഷധത്തോട്ടത്തില്‍ 28 ഇനം ഔഷധ സസ്യങ്ങള്‍, കൂവളത്തിന്റെ വിവിധ ഇനങ്ഹള്‍ ചന്ദനം, കറിവേപ്പില, പതിമുഖം എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഔഷധ നിര്‍മാതാക്കള്‍ക്ക് നേരിട്ടാണ് റെജിയുടെ വിപണന രീതി.
അട്ടപാടിയിലേതുപോലെ ജല ദൗര്‍ലഭ്യമുളള സ്ഥലങ്ങളില്‍ ഈ കൃഷ് പരീക്ഷിക്കാവുന്നതാണെന്ന് അനുഭത്തിന്റെ വെളിച്ചത്തില്‍ റെജി പറയുന്നു. ഇതിനാവശ്യമായ എന്ത് ഉപദേശത്തിനും തന്നെ വിളിക്കാം എന്നും

റെജി : 9447623661