കൃഷ്ണഗിരിയിൽ കളിക്കാൻ ഗംഭീറും ധവാനുമെത്തും

വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഈ മാസം 21 മുതൽ നടക്കുന്ന  രാജസ്ഥാൻ- ഡൽഹി ര‍ഞ്ജി മത്സരത്തിലാണ് ഇരുവരും പങ്കെടുക്കുക. ഡൽഹി നിരയിൽ ഗംഭീർ ഉണ്ടാകുമെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഗംഭീർ കളിച്ചെങ്കിലും മോശം പ്രകടനം മൂലം രണ്ടാം ടെസ്റ്റിലെആദ്യ ഇലവനിൽ സ്ഥാനം നേടാൻ കഴിഞ്ഞില്ല.ഇതിനെ തുടർന്നാണ് ഗംഭീർ ര‍ഞ്ജി കളിക്കാൻ തീരുമാനിച്ചത്.
ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരൻപരയിൽ  പെരുവിരലിന് പരിക്കേറ്റതിനെ തുടർന്ന് ശിഖാർ ധവാന് ടീമിൽ നിന്നും പുറത്ത് പോകേണ്ടി വന്നു .ഇപ്പോൾ പരിക്കിൽ നിന്നും പൂർണ്ണ മോചിതനായാണ്  ‍‍ശിഖാർ ധവാൻ ഡൽഹിക്കുവേണ്ടി കളിക്കുന്നതെന്ന് പരിശീലകൻ ഭാസ്കർ പിള്ള പറഞ്ഞു.
ഡൽഹി ടീമിന് വൈത്തിരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് .ഇഷാന്ത് ശർമ്മ ‍എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേശീയ ടെസ്റ്റ് ടീമിൽ ഇടം കിട്ടിയതോടെ വരില്ലെന്ന് അറിയിക്കുകയായിരുന്നു.
 മുൻപ് മോശം ഫോമിനെ തുടർന്ന് ദേശീയ ടീമിൽ നിന്ന് പുറത്ത് പോയ ഗംഭീർ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നത് കണ്ട് സെലക്ടർമാർ അവസരം നൽകുകയായിരുന്നു.പരാജയപ്പെട്ടതോടെ  രഞ്ജി ക്രിക്കറ്റിൽ കഴിവ് തെളിയിക്കാനാണ് ഗംഭീർ ശ്രമിക്കുന്നത് .പ്രായവും മോശം പ്രകടനവും കരിയറിനെ ബാധിക്കുമെന്ന ഭയത്തോടെ തന്നെയാണ് ധവാനും കളിക്കാൻ എത്തുന്നത്.
അതുകൊണ്ട് കൃഷ്ണഗിരിയിൽ മികച്ച കളി പുറത്തെടുക്കാൻ ഇരുവരും  വീണ്ടും  ശ്രമിക്കും.