പന്തയത്തില്‍ തോറ്റു; ലൈവായി സ്വന്തം പുസ്തകം തിന്ന് വാക്കു പാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്‍

ലണ്ടന്‍: പന്തയത്തില്‍ തൊട്ടപ്പോൾ പറഞ്ഞ വാക്കു പാലിച്ചു ബ്രിട്ടീഷ് എഴുത്തുകാരന്‍ ഏവർക്കും മാതൃകയായി.എഴുത്തുകാരന്‍ മാത്യു ഗുഡ്‌വിനാണ് ഈ ദുര്യോഗം വന്നു പെട്ടത് . ‘വൈ ബ്രിട്ടന്‍ വോട്ടഡ് ടു ലീവ് യൂറോപ്യന്‍ യൂണിയന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവും പ്രൊഫസറുമാണ് ഗുഡ്‌വിന്‍.തെരേസ മേയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജെര്‍മി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ 38 ശതമാനം വോട്ട് നേടിയാല്‍ തന്റെ പുസ്തകം കഴിക്കുമെന്ന് ഗുഡ്‌വിന്‍ പന്തയം വച്ചിരുന്നു. മേയ് 28ന് ടിറ്റ്വറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ഗുഡ്വിന് തിരിച്ചടിയായി 40.3 ശതമാനം വോട്ട് നേടി കോര്‍ബിന്‍
ട്വിറ്റര്‍ വഴി ആയിരുന്നു പന്തയം. സകൈ ന്യൂസില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചക്കിടെ അവതാരകനാണ് പന്തയത്തിന്റെ കാര്യം അദ്ദേഹത്തെ ഓര്‍മിപ്പിച്ചത്. മറുത്തൊന്നും പറയാതെ അദ്ദേഹം പുസ്തകത്തിന്റെ പേജുകൾ കീറി കഴിക്കാന്‍ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങളും സ്‌കൈ ന്യൂസ് പുറത്തു വിട്ടു