ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞ സ്കൂട്ടറിൽ കെ എസ് ആർ ടി സി ബസ്സിടിച്ചു. അച്ഛനും മകളും അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളി : ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞ സ്കൂട്ടറിൽ കെ എസ് ആർ ടി സി ബസ്സിടിച്ചു. അച്ഛനും മകളും അത്ഭുതകരമായി രക്ഷപെട്ടു.കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ കവലയിൽ ആണ് അപകടം .അഞ്ചിലിപ്പ സ്വദേശി പുത്തന്‍പുരയ്ക്കല്‍,സണ്ണിയും, മകളുമായിരുന്നു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. കെ കെ റോഡിൽ കുരിശുങ്കൽ കവലയിൽ നിന്നും തമ്പലക്കാട് റോഡിലേക്ക് അച്ഛനും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ തിരിച്ചപ്പോൾ തൊട്ടു പിറകെ വരികയായിരുന്ന കുമളി കോട്ടയം സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ് പിറകിൽ ഇടിക്കുകയാരുന്നു. സ്കൂട്ടർ ബസ്സിന്റെ അടിയിൽ പെട്ട് പൂർണ്ണമായും തകർന്നുവെങ്കിലും അതിൽ സഞ്ചരിച്ചിരുന്ന അച്ഛനും മകളും പുറത്തേക്കു തെറിച്ചു വീണതുകൊണ്ടു അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.