കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് തിരുമ്മുശാലയിലെത്തിയ പെണ്‍കുട്ടിയെ തിരുമ്മുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിപരാതി:തിരുമ്മുവൈദ്യന്‍ അറസ്റ്റില്‍

മണിമല :കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കൈ തിരുമ്മിക്കുവാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.കാഞ്ഞിരപ്പള്ളി സ്വദേശി തിരുമ്മുവൈദ്യന്‍ ശിവപ്രസാദ് (32)അറസ്റ്റിലായി.മണിമല ബസ്റ്റാന്‍െറിനു സമീപമുള്ള തിരുമ്മുശാലയിലെത്തിയ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.വീഴ്ചയില്‍ കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് തിരുമ്മുശാലയിലെത്തിയ പെണ്‍കുട്ടിയെ തിരുമ്മുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിയാണ് പരാതി.
പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുമ്മു ശാലയ്ക്ക് ലൈസൻസ് ഇല്ലായിരുന്നു എന്ന് കണ്ടെത്തി. ശിവപ്രസാദിന്റെ അച്ഛന്റെ പേരിലായിരുന്നു ലൈസൻസ്. അദ്ദേഹം മരിച്ചു പോയതിനാൽ നിലവിൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തനം.