ഡോ സതി നായര്‍ അന്തരിച്ചു

ഡിട്രോയിറ്റ്‌ :അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവ സാന്നിധ്യമായിരുന്ന ഡോ സതി നായര്‍ അന്തരിച്ചു .കെഎച്ച്എന്‍ എ യുടെ സജീവ പ്രവർത്തക ,ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന )യുടെയും വനിതാ സാന്നിധ്യമായിരുന്നു.പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന സതി നായർ സുനാമി ദുരിതം ഉണ്ടായപ്പോള്‍ സഹായഹസ്തവുമായെത്തിയ കെഎച്ച്എന്‍ എ സംഘത്തോടൊപ്പം ഒരു ദിവസം മുഴുവന്‍ സുനാമി പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി ചെലവിട്ടിരുന്നു. സുനാമി ബാധിതര്‍ക്ക് വീടുകള്‍ വെച്ചു നല്‍കാന്‍ മുൻകൈ എടുത്തതും സതി നായർ ആയിരുന്നു.