മുകേഷ് പ്രതിയാകും ;പരസ്യക്കരാർ ഇടപാടിൽ 3.78 കോടി നഷ്ടമെന്നു എ ജി

സ്വന്തം ലേഖകൻ

തിരുവനതപുരം:മുകേഷ് സംഗീത നാടകഅക്കാഡമി ചെയര്‍മാനായിരിക്കവേ (2010) അക്കാഡമി ആസ്ഥാനത്തിന്‍െറ ചുറ്റുമതിലില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തൃശൂര്‍ ഷാ ഔട്ട് ഡോർ അഡ്വെർടൈസിങ് എന്ന സ്ഥാപനത്തിന് മത്സരടെന്‍ടര്‍ വ്യവസ്ഥ ഒഴിവാക്കി കരാര്‍ നല്‍കിയ വകയില്‍ സര്‍ക്കാരിന് 3.78 കോടി നഷ്ടമെന്ന് അക്കൗണ്ടന്റ് ജനറൽ.മുകേഷിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നു കെ പി സി സി മീഡിയാമെമ്പര്‍ അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ വൈഫൈ റിപ്പോർട്ടറോട് പറഞ്ഞു.
സര്‍ക്കാര്‍ നിരക്ക് പ്രകാരം 3.78കോടി കിട്ടേണ്ട സ്ഥാനത്ത് വെറും 9ലക്ഷം രൂപയ്ക്ക് കരാര്‍ കൊടുത്തൂ.അത് വഴി കമ്പനിക്ക് കോടികള്‍ ലാഭമുണ്ടായി.ടെൻഡർ വിളിക്കാനും,സര്‍ക്കാര്‍ നിരക്കില്‍ പരസ്യം വാങ്ങാനും നിര്‍ദ്ധേശങ്ങള്‍ ഉണ്ടായിട്ടും അവിഹിതമായി മുകേഷ് ഇടപെടല്‍ നടത്തി കരാര്‍ ഉറപ്പിച്ചു.കോര്‍പ്പറേഷന്‍ മേഖലയില്‍ ചതുരശ്രമീറ്ററിന് സര്‍ക്കാര്‍ നിരക്ക് 1000രൂയും,മുന്‍ റേറ്റ് പ്രകാരം 120 രൂപയും വച്ച് കണക്കുകള്‍ പ്രകാരം 3.78 കോടി കിട്ടണം.എന്നാല്‍ ഷാ ഏജന്‍സി ആകെ നല്‍കിയത് 9ലക്ഷം മാത്രം…ടെൻഡർ എഗ്രിമെന്റ് ഇല്ലായെന്ന് പറഞ്ഞ് പരസ്യകമ്പനി കൈകഴുകി. കണ്ണൂര്‍ തളിപ്പറമ്പില്‍ 2010 ജൂലൈ 19ന് കൂടിയ അക്കാഡമി യോഗം ടെൻഡർ വേണമെന്ന് മിനിട്ട്സില്‍ എഴുതിയതും ചെയര്‍മാന്‍ മറച്ച് വച്ചു .അക്കാഡമി സാമ്പത്തിക നിയമങ്ങള്‍ പാലിക്കാതെ പരസ്യക്കമ്പനിയെ സഹായിച്ചതിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി യെന്നും വ്യക്തമായതോടെ മുകേഷ് എം എൽ എ ക്കെതിരേ വിജിലന്‍സ് നിയമപ്രകാരം കേസ്സെടുക്കേണ്ടിവരും.പിണറായി കനിഞ്ഞാല്‍ മാത്രമേ ഇനി നടന്‍ മുകേഷ് എം എൽ എ ക്ക് രക്ഷയുള്ളൂ.ഇടപാടിന് പിന്നിലെ സാമ്പത്തിക തട്ടിപ്പ് എത്ര? ഇടപാടിന് പുറകില്‍ പാര്‍ട്ടിയുടെ പങ്കുണ്ടോ? .വിജിലന്‍സ് അന്വോഷിക്കണം .