ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ ഏറ്റവും വലിയ ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റായ എന്‍.വൈ.എം.എസ്.സി സ്മാഷേഴ്സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് 2017 ജൂണ്‍ 17-നു 74- 20 കോമണ്‍വെല്‍ത്ത് ബുളവാര്‍ഡ്, ഗ്ലെന്‍ഓക്സില്‍ വച്ചു നടത്തുന്നതാണ്.
32 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങളില്‍ ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ടെക്സസ്, വിര്‍ജീനിയ, ചിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നതാണ്. എന്‍.വൈ.എം.എസ്.സി ട്രോഫിക്കൊപ്പം ക്യാഷ് അവാര്‍ഡുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
ഈ ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്സര് തോമസ് മാത്യു (ഈസ്റ്റ് കോസ്റ്റ് ക്യാപിറ്റല്‍), ജോണ്സണ് ജോണ്‍ & റോബി വര്‍ഗീസ് (ഡഗ്ളസ് എല്ലിമന്‍), ജി.എം.ടി അസോസിയേറ്റ്സ് (ജോര്‍ജ് തോമസ്), സജി തോമസ് (ക്യാപിറ്റല്‍ മോര്‍ട്ട്ഗേജ്), വി.ഐ.പി ലിമോസിന്‍സ്, ജേക്കബ് & ഷെറിന് ഏബ്രഹാം എന്നിവരാണ്.