വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റ് സമ്മേളനം ന്യൂയോര്‍ക്കില്‍ നടന്നു

വേല്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ഒന്നാം വാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു. ഡോ. പത്മജ പ്രേം, റാം പോറ്റി, ഗോപി കുട്ടന്‍ നായര്‍, പാര്‍ത്ഥ സാരഥി പിള്ള, ബീന മേനോന്‍, മാധവന്‍ ബി നായര്‍, സജ്ഞീവ് കുമാര്‍, മനോജ് വാസുദേവന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍, ഡോ. കൃഷണ കുമാര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, രാജന്‍ നായര്‍ എന്നിവര്‍ സമീപം

ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ഒന്നാം വാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

സനാതന പാരമ്പര്യത്തില്‍ അഭിമാനം ഉള്‍ക്കൊള്ളേണ്ടവരാണ് നമ്മളെന്നും ആ പൈതൃകത്തിനനുസരിച്ച് ജീവിത ക്രമം ചിട്ടപ്പെടുത്തണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ധാര്‍മ്മികതയില്‍ അധിഷ്ടിതമായ ജീവിത പദ്ധതിയാണ് ഭാരതം ലോകത്തിന് സമ്മാനിച്ചത്. ആര്‍ക്കും ഏറ്റവും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജീവിത രീതിയാണത്. ലോകത്ത് സമാധാനം പുലരുവാനുള്ള ശ്രമങ്ങള്‍ക്ക് ആത്മീയതയാണ് അവസാന വാക്ക്. ഭാരതീയമായ സംസ്‌കാരത്തിലൂടെ കുടുംബങ്ങളിലും സമൂഹത്തിലും ഏകതാബോധം വളരുകയും സ്നേഹബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുമെന്ന് സ്വാമി പറഞ്ഞു.

ന്യൂയോര്‍ക്കില്‍ വെസ്റ്റ് ചെസ്റ്റില്‍ അയ്യപ്പ സ്വാമി ക്ഷേത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചടങ്ങില്‍ ചര്‍ച്ച നടന്നു. ഡോ. പത്മജ പ്രേം, റാം പോറ്റി, ഗോപി കുട്ടന്‍ നായര്‍, പാര്‍ത്ഥ സാരഥി പിള്ള, ബീന മേനോന്‍, മാധവന്‍ ബി. നായര്‍, സജ്ഞീവ് കുമാര്‍, മനോജ് വാസുദേവന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍, ഡോ. കൃഷ്ണ കുമാര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, രാജന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ഷികാഘോഷത്തോനുബന്ധിച്ച് ചിക്കാഗോ ശ്രുതിലതയുടെ ഭക്തിഗാനസുധയും ഗണേഷ് നായര്‍ സംവിധാനം ചെയ്ത നൃത്ത നാടകശില്‍പ്പവും അരങ്ങേറി. സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.