എം.ജി.എം സ്റ്റഡി സെന്റര്‍ വാര്‍ഷികം ജൂണ്‍ 18 ന്

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ, ഭാരത സംസ്‌കാരവും, കലകളും, മാതൃഭാഷയും പഠിപ്പിക്കുന്നതിനായി, യോങ്കേഴ്‌സിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സാംസ്‌കാരിക കേന്ദ്രമായ, എം.ജി.എം. സ്റ്റഡി സെന്ററിന്റെ ഇരുപതാമത് വാര്‍ഷികം, ജൂണ്‍ 18 ഞായറാഴ്ച നാലു മണിക്ക്, യോങ്കേഴ്‌സ് പബ്ലിക് സ്‌കൂളില്‍ വച്ച് നടത്തുന്നു. പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എം.ജി.എം. സ്റ്റഡി സെന്ററിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
എം.ജി.എം. സ്റ്റഡി സെന്ററില്‍, സംഗീതം, വിവിധ നൃത്തരൂപങ്ങള്‍, പിയാനോ, ഗിത്താര്‍, പ്രസംഗം കൂടാതെ മാതൃഭാഷയായ മലയാളവും വിദഗ്ദ്ധരായ അധ്യാപകരാല്‍ പരിശീപ്പിക്കുന്നു. അടുത്ത അദ്ധ്യയന വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു. വാര്‍ഷികാഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയാണെന്നും , പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.