തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി. തിരുവനന്തപുരം പോക്സോ കോടതിയിലാണ് ഇതു സംബന്ധിച്ച് പെണ്‍കുട്ടി അപേക്ഷ നല്‍കിയത്. തനിക്ക് ഇപ്പോഴത്തെ പൊലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
നേരത്തെ പൊലിസ് തന്നെകൊണ്ട് നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദരേഖ രണ്ടു ദിവസം മുൻപ് പുറത്തുവന്നിരുന്നു.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിലും അഭിഭാഷകനോട് സംസാരിക്കുന്ന ശബ്ദരേഖയിലും മൊഴിക്കു വിരുദ്ധമായ കാര്യങ്ങളാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്.