സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍

കേരളം അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയിലെത്തുന്നു. ദുല്‍ഖറിന്റെ ആദ്യചിത്രം സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതായി ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.1984 ല്‍ 8 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി താനുമായി രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങുകയായിരുന്നു.

തിയേറ്ററില്‍ വച്ച് കണ്ട ചാക്കോയെ കാറില്‍ കയറ്റി ശീതളപാനിയത്തില്‍ മയക്കുമരുന്ന് കൊടുത്ത് മുഖം തീയിട്ട് വികൃതമാക്കിയ കുറുപ്പ് മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്തു കൊണ്ടുപോയി ഡ്രൈവര്‍ സീറ്റിലിരുത്തി കാര്‍ കത്തിക്കുകയായിരുന്നു.

മാവേലിക്കര കുന്നം റോഡിൽ വച്ചായിരുന്നു വച്ചായിരുന്നു സംഭവം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ