ജി.എസ്.ടി: അമിത വിലയും നികുതി വെട്ടിപ്പും തടയാന്‍ സംവിധാനം വരും

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 7500 രൂപക്ക് മുകളില്‍ വാടകയുള്ള മുറികള്‍ക്ക് 28 ശതമാനമാവും 2500 രൂപ മുതല്‍ 7500 വരെ വാടകയുള്ള മുറികള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കും. അതേസമയം ഇതേ ഹോട്ടലുകളിലെ ഭക്ഷണശാലകള്‍ക്ക് പുറത്തുള്ള ശീതീകരണ സംവിധാനമുള്ള ഭക്ഷണശാലകളുടെ അതേ നികുതിയായ 18 ശതമാനമേ ഈടാക്കൂ.

ലാഭവിരുദ്ധ നിയമമടക്കം ആറ് നിയമങ്ങള്‍ക്കും ജി.എസ്.ടി കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. അമിതവില ഈടാക്കുന്നതും നികുതി വെട്ടിപ്പും അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ ആന്റിപ്രോഫീറ്റീയറിംഗ് ഏജന്‍സി രൂപീകരിക്കാനും തീരുമാനമായി.