റഷ്യയുടെ അഞ്ച് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈന്‍

മോസ്‌കോ: റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈന്‍. യുക്രൈന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ രണ്ട് ടാങ്കുകളും നിരവധി ട്രക്കുകളും യുക്രൈന്‍ സൈന്യം തകര്‍ത്തു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിക്കുന്നു.

ബോറിസ്പില്‍, ലേക്, കുല്‍ബാകിനോം, ചുഗ്വേവ്, ക്രമടോര്‍സ്‌ക് തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.