മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് നേരേ ലൈംഗികാതിക്രമം

ഗുഡ്ഗാവ്: മദ്യം വാങ്ങാനായെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമവും അധിക്ഷേപവും. ഞായറാഴ്ച രാത്രി ഗുഡ്ഗാവിലാണ് സംഭവം. കടയിലെ ജീവനക്കാരരന്‍ പോലും മോശമാണ് തങ്ങളോട് പെരുമാറിയതെന്ന് അക്രമത്തിനിരയായ യുവതികളില്‍ ഒരാള്‍ പറഞ്ഞു.

കടയിലെ ജീവനക്കാരന്‍ മോശമായി പെരുമാറിയതോടെ ഇവര്‍ തിരികെ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ക്ക് പിറകെ രണ്ടുപേര്‍ വന്ന് ഇരുവരെയും ലൈംഗികമായി കയ്യേറ്റം ചെയ്യുകയായിരുന്നു. ആള്‍ത്തിരക്കുള്ള മേഖലയായിട്ടുകൂടി സംഭവ സമയത്ത് പോലീസുദ്യോഗസ്ഥരൊന്നും ഉണ്ടായിരുന്നില്ലെന്ന് യുവതികള്‍ പറഞ്ഞു.

ലൈംഗിക ചുവയോട് സംസാരിക്കുക കൂടാതെ അക്രമികള്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ പിടിക്കുക കൂടി ചെയ്തു. 100 ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഒടുവില്‍ തിങ്കളാഴ്ച്ച രാത്രി 8 മണിക്കാണ് യുവതികള്‍ പോലീസില്‍ പരാതിയുമായി എത്തിയത്. ലൈംഗികാതിക്രമം, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നിവ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.