കേരളം വീണ്ടും ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ കേന്ദ്രം

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ ലക്ഷ്യസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ പ്ലസ് ലീഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാസികയുടെ വായനക്കാരാണ് ദൈവത്തിന്റെ സ്വന്തം നാടിന് ഈ ബഹുമതി നല്‍കിയത്. വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ നടന്ന മാസികയുടെ വാര്‍ഷിക ‘ഇന്ത്യാസ് ബെസ്റ്റ് അവാര്‍ഡ്സ്’ ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഏറ്റവും അധികം വോട്ട് നേടിയ സംസ്ഥാനങ്ങളായ കേരളവും രാജസ്ഥാനും പുരസ്‌കാരം പങ്കിട്ടു. കേരളാ ടൂറിസം അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. ഡി ബാലമുരളി പുരസ്‌കാരം ഏറ്റുവാങ്ങി.
സിംഗപ്പൂര്‍ ((മികച്ച രാജ്യം), ഹോങ്കോങ് (മികച്ച നഗരം), സ്വിറ്റ്സര്‍ലാന്‍ഡ് (മികച്ച കുടുംബ ലക്ഷ്യസ്ഥാനം) തുടങ്ങിയവരാണ് മറ്റ് പ്രമുഖ ജേതാക്കള്‍. അന്താരാഷ്ട്രതലത്തില്‍ ഫ്രാന്‍സും ദക്ഷിണാഫ്രിക്കയും മികച്ച ഹണിമൂണ്‍ ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.