ദിലീപിനെതിരെ മഞ്ജു വാര്യര്‍ രംഗത്ത്, നടിക്ക് നിയമ സഹായം നല്‍കുന്നത് മഞ്ജു

കൊച്ചിയില്‍ പീഡനത്തിനിരയായ സിനിമാനടിയെ അപമാനിച്ച ദിലീപിനെതിരെ മഞ്ജുവാര്യര്‍ രംഗത്ത്. പള്‍സര്‍ സുനിക്കും പീഡനത്തിനിരയായ നടിക്കും വളരെ മുമ്പുതന്നെ പരിചയമുണ്ടെന്നും ഗോവയില്‍ ഒരുമിച്ച് ഷൂട്ടിംഗില്‍ ഉണ്ടായിരുന്നുവെന്നുമുള്ള ദിലീപിന്‍െറ വിവാദ പരാമര്‍ശനത്തില്‍ നിയമനടപടിയെടുക്കുന്നു. വേണ്ടിവന്നാല്‍ ദിലീപിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭാവനയുടെ പത്രക്കുറിപ്പ് വന്നതിന് ശേഷമാണ് മഞ്ജുവാര്യര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. പീഡനത്തിനിരയായ നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്.

എറണാകുളത്തെ പ്രമുഖ അഭിഭാഷകനുമായി പള്‍സര്‍ സുനി അപമാനിക്കാന്‍ ശ്രമിച്ച പ്രമുഖ ചലച്ചിത്ര നടി ചര്‍ച്ച നടത്തി.അഭിഭാഷകനെ നേരിട്ട് കണ്ടാണ് നടി ദിലീപിനെതിരെയുള്ള നിയമ നടപടിക്ക് തുടക്കം കുറിച്ചത്. നടിക്ക് മഞ്ജു വാര്യരുടെ എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. നടിക്കെതിരായ ദിലീപിന്റെ പരാമര്‍ശത്തിനെതിരെ മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന സ്ത്രീ സിനിമാക്കാരുടെ സംഘടന സാമുഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണയും തേടിയിട്ടുണ്ട്.

ദിലീപിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഘടന പോലീസിനെ സമീപിക്കുമെന്നറിയുന്നു. ഒരു കുപ്രസിദ്ധ ഗുണ്ടയുടെ വിശ്വസ്തയാണ് നടിയെന്ന തരത്തിലുള്ള പരാമര്‍ശം യഥാര്‍ത്ഥത്തില്‍ നടിയെ അപമാനിക്കുന്നതിനു തുല്യമാണ്. പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടി വരും.
ചാനല്‍ പരാമര്‍ശം പുറത്തു വന്നയുടന്‍ നടിയും മഞ്ജുവാര്യരുമായി ചര്‍ച്ച നടത്തി. മഞ്ജുവിന്റെ നിര്‍ദ്ദേശാനുസരണമാണ് നടി എറണാകുളത്തെ അഭിഭാഷകനെ കണ്ടത്.

പോലീസിനെ അനുകൂലിച്ച് നടി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ നടിക്കൊപ്പമായി.ആദ്യം നടനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് വക്കീല്‍ നോട്ടീസ് തയ്യാറാക്കി കഴിഞ്ഞു. വക്കീല്‍ നോട്ടീസില്‍ ദിലീപിനെതിരെ നിശിത വിമര്‍ശനങ്ങളാണുള്ളത്. വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ ദിലീപിനെതിരെ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാനാണ് പദ്ധതി.ദിലീപിനെതിരെ വജ്രായുധം പ്രയോഗിക്കാനാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ പദ്ധതി.

കാവ്യയും ദിലീപും തമ്മിലുള്ള പ്രണയബന്ധം നടി പരസ്യമാക്കി എന്നതാണ് നടിക്കെതിരെ ദിലീപിനുള്ള പരാതി. കാവ്യയുമായുള്ള പ്രണയത്തില്‍ നിന്നാണ് കലഹത്തിന്റെ തുടക്കം. മഞ്ജു വാര്യര്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്നത് ആക്രമിക്കപ്പെട്ട നടിയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. നടിയും മഞ്ജുവും ആത്മസുഹൃത്തുക്കളാണ്.