അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം: നാഥുല ചുരം അടച്ചു

ഇന്ത്യന്‍ അതിര്‍ത്തി സൈന്യം സിക്കിം മേഖലയില്‍ അതിര്‍ത്തി ലംഘിച്ചെന്നും എത്രയും പെട്ടെന്ന് പിന്‍മാറിയില്ലെങ്കില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് മാനസസരോവറിലേക്ക് എത്താനുള്ള നാഥുല ചുരം അടയ്ക്കുമെന്ന് ചൈന.

ഇന്ത്യന്‍ സൈനീകര്‍ സിക്കിം മേഖലയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്. ഈ വിഷയം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്താമാക്കി. തങ്ങളുടെ പ്രസ്താവ നയെ മാനിച്ച് ഇന്ത്യ സൈന്യത്തെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കുമെന്ന് വിശ്വസിക്കുന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച കൈലാസ മാനസ സരോവര്‍ തീര്‍ത്ഥാടകരായ 47 ഇന്ത്യക്കാരെ നാഥുലാല്‍ ചുരത്തില്‍ ചൈന തടഞ്ഞിരുന്നു. ജൂണ്‍ 19ന് തീര്‍ത്ഥാടകര്‍ ചൈനയിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ ബേസ് ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ജൂണ്‍ 24 വീണ്ടുമെത്തിയ തീര്‍ത്ഥാടകര്‍ക്ക് വീണ്ടും പ്രവേശന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി.

ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ചൈന ഇങ്ങനെയോരു ആരോപണം ഉന്നയിക്കുന്നത്.