ദിലീപിനേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം നടക്കുന്നത് നടിയെ ആക്രമിച്ച കേസിൽ തന്നെയാണെന്നും പോലീസ് അറിയിച്ചു.

ദിലീപിന്റെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ ദിലീപിനേയും നാദിർഷായേയും പതിമൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. താൻ നൽകിയ പരാതിയിൽ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചത് എന്നായിരുന്നു ദിലീപിന്റെ അവകാശവാദം. എന്നാൽ അത് ശരിയല്ലെന്നാണ് പോലീസ് നൽകുന്ന വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന തന്നെയാണ് വിഷയം. അതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുന്നത്.