മാര്‍ പണ്ടാരശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി

സാജു കണ്ണമ്പള്ളി

ചിക്കാഗോ : കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭി: മാര്‍ ജോസഫ് പണ്ടാരശ്ശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി. ക്‌നാനായ സമുദായം നേരിടുന്ന പ്രശനങ്ങളും, കോട്ടയം അതിരൂപതയും കെ സി സി എന്‍ യും തമ്മില്‍ കൂടുതല്‍ ദൃഢമായ ബന്ധം പുലര്‍ത്താനും കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു എന്ന് കൂടികാഴ്ചയുമായി ബന്ധപ്പെട്ടര്‍ അഭിപ്രായപ്പെട്ടു. അമേരിയ്ക്കയില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയില്‍ ആല്മീയ ആല്‍മയാ നേതൃത്വങ്ങള്‍ നല്‍കിയ ശ്രമങ്ങള്‍ വിസ്മരിക്കാന്‍ ആവില്ല എന്ന് ഇരു വിഭാഗങ്ങളും അഭിപ്രായപെട്ടു.

വളരെ ശ്രേദ്ധേയമായി നോക്കികണ്ട ഈ കൂടിക്കാഴ്ചയില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ തോമസ് മുളവനാല്‍ , കെ സി സി എന്‍ എ പ്രസിഡന്റ് ബേബി മണകുന്നേല്‍ സെക്രട്ടറി എബ്രഹാം പുതിയേടത്ത്‌ശ്ശേരി, വൈസ് പ്രെസിഡന്റ് മേയമ്മ വെട്ടിക്കാട്ട് , റീജിയണല്‍ വൈസ് പ്രെസിഡിന്റെമാരായ ജെയ്‌മോന്‍ നന്ദികാട്ട് , സോമന്‍ കോട്ടൂര്‍ എന്നിവര്‍ സന്നിഹിതരായി .